സർക്കാരിന്റെ വിവിധ വകുപ്പുകളിലെ പദ്ധതികൾ, നയങ്ങൾ, പരിപാടികൾ, തീരുമാനങ്ങൾ എന്നിവ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ യാഥാർത്ഥ്യം വ്യക്തമാക്കുന്നതിനാണ് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഫാക്ട് ചെക്ക് വിഭാഗം പ്രവർത്തിക്കുന്നത്.
പൊതുജനങ്ങൾക്ക് പേര് വ്യക്തമാക്കിയോ / വ്യക്തമാക്കാതെയോ സന്ദേശങ്ങൾ അയക്കാം. സംശയം തോന്നുന്ന സന്ദേശം ഫാക്ട് ചെക്കിന്റെ പരിധിയിൽപ്പെടുന്നതാണെങ്കിൽ പരിശോധിച്ചശേഷം വെബ്സൈറ്റിലും ഫാക്ട്ചെക്ക് കേരള ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.
ഫാക്ട് ചെക്ക് വിഭാഗത്തിലേക്ക് ലഭിച്ച സന്ദേശങ്ങളുടെയും പരിശോധന പൂർത്തിയാക്കിയവയുടെയും നിലവിലെ കണക്കുകൾ.
സംശയം തോന്നുന്ന സന്ദേശം അയച്ചാൽ മതി; ബാക്കി ഞങ്ങൾ പരിശോധിച്ച് യാഥാർത്ഥ്യം വ്യക്തമാക്കും.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ അപ്പോൾത്തന്നെ ഫാക്ട് ചെക്ക് വിഭാഗത്തെ അറിയിക്കുക.
സന്ദേശം ഫാക്ട് ചെക്കിന്റെ പരിധിയിൽപ്പെടുന്നതാണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിച്ച് നിജസ്ഥിതി വ്യക്തമാക്കും.
പരിശോധന കഴിഞ്ഞ വിവരങ്ങൾ വെബ്സൈറ്റിലും ഫാക്ട് ചെക്ക് കേരള ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന എല്ലാ സന്ദേശങ്ങളും സത്യമല്ല. ഏതൊരു സന്ദേശവും പങ്കുവെക്കുന്നതിന് മുമ്പ് അതിന്റെ ഉറവിടം പരിശോധിക്കുക. സംശയം തോന്നിയാൽ ഫാക്ട് ചെക്ക് വിഭാഗത്തെ അറിയിക്കുക.
Top
Top
Top