സത്യം അറിയാനൊരിടം
വിവര പൊതുജന സമ്പർക്ക വകുപ്പ് ഫാക്ട്ചെക്ക് ഡിവിഷന്റെ വെബ്സൈറ്റിലൂടെ സർക്കാർ പദ്ധതികളെ സംബന്ധിച്ച സംശയമുളള സന്ദേശങ്ങൾ പൊതുജനങ്ങൾക്ക് വകുപ്പിനെ അറിയിക്കാൻ സാധിക്കുക. ഡിവിഷനിൽ എത്തുന്ന സന്ദേശങ്ങളുടെ സ്വഭാവം അനുസരിച്ച് തരം തിരിക്കുന്നു. ഗൗരവമുളള, പെട്ടെന്ന് പ്രതികരിക്കേണ്ട വിഷയങ്ങളാണെങ്കിൽ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് സന്ദേശം കൈമാറും. മറ്റ് സന്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പിൽ നിയോഗിച്ചിട്ടുളള ഫാക്ട്ചെക്ക് നോഡൽ ഓഫീസർമാർക്ക് അയച്ചുകൊടുക്കും. പരിശോധനകൾക്ക് ശേഷം സന്ദേശത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് ഫാക്ട്ചെക്ക് ഉദ്യോഗസ്ഥൻ മറുപടി ഡിവിഷനെ അറിയിക്കും. പൊതുജനങ്ങളെ അറിയിക്കേണ്ട സർക്കാർ പദ്ധതികളെ സംബന്ധിക്കുന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന സന്ദേശമാണ് എന്ന് മറുപടി കിട്ടിയാൽ അത് ഫാക്ട്ചെക്ക് ഡിവിഷന്റെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ വഴി ലഭ്യമാക്കും. സർക്കാർ പദ്ധതികളെ സംബന്ധിക്കാത്ത സന്ദേശങ്ങൾ ആണെങ്കിൽ ഫാക്ട് ചെക്ക് ഡിവിഷൻ പരിഗണിക്കുന്നതല്ല.