An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Saturday, 14th August 2021

അരിയില്‍ മാരക വിഷം എന്ന് സന്ദേശം തെറ്റിദ്ധാരണപരത്തുന്നത്

സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത മട്ട അരിയില്‍ റെഡ് ഓക്സൈഡ് കലര്‍ന്നത് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി എന്ന സ്വകാര്യ യൂട്യൂബ് വാര്‍ത്താചാനല്‍ - നവകേരള ന്യൂസ് ടി.വിയുടെ-  ജൂലൈ 26ലെ റിപ്പോര്‍ട്ട് തെറ്റാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം സ്ഥിരീകരിച്ചു.

ഐ.പി.ആര്‍.ഡി ഫാക്ട് ചെക് വിഭാഗം അന്വേഷിച്ചതിന്റ്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റ്റെ മൂന്ന് പ്രാദേശിക ലാബുകളില്‍ (കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം) 2019 ജനുവരി മുതല്‍ നാളിതുവരെ നടത്തിയ സാമ്പിള്‍ പരിശോധനകളില്‍ 'നവകേരള ന്യൂസ് ടി.വി' റിപ്പോര്‍ട്ട് ചെയ്തതുപോലെ ഒരു സംഭവം കണ്ടെത്തിയിട്ടില്ലെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.


ഈ വാർത്ത പങ്കുവെക്കുക: