An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Friday, 30th April 2021

വ്യാജസന്ദേശത്തില്‍ വീഴരുതേ...

ലഹരി മാഫിയക്കെതിരെ രഹസ്യങ്ങള്‍ കൈമാറുന്നവര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ പണം സമ്മാനമായി നല്‍കും എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. നിലവില്‍ ശ്രീ എസ്. ആനന്ദകൃഷ്ണന്‍ ഐ.പി.എസ് ആണ് എക്സൈസ് കമ്മീഷണര്‍. മുന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഐപിഎസിന്റെ പേരിലാണ് സന്ദേശം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ഇങ്ങനെയൊരു സന്ദേശം എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നു നല്‍കിയിട്ടില്ലെന്ന് അധികൃതര്‍  വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണം.


ഈ വാർത്ത പങ്കുവെക്കുക: