An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 4th June 2026

സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ഓട്ടോയാത്രാ വിലക്ക്: പ്രചരിക്കുന്നത് വ്യാജവാർത്ത



സംസ്ഥാനത്ത് ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് (MVD) കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന രീതിയിലുള്ള വാർത്തകൾ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.


ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. മോട്ടോർ വാഹന വകുപ്പ് ഇത്തരത്തിലുള്ള യാതൊരുവിധ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകിയിട്ടില്ല. 


നിലവിലെ മോട്ടോർ വാഹന നിയമങ്ങൾക്ക് വിധേയമായി, അനുവദനീയമായ എണ്ണം കുട്ടികളുമായി സുരക്ഷിതമായ രീതിയിൽ സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരുവിധ തടസ്സവുമില്ല.  പൊതുജനങ്ങളിലും രക്ഷിതാക്കൾക്കിടയിലും ഓട്ടോ തൊഴിലാളികൾക്കിടയിലും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. ഔദ്യോ​ഗിക അറിയിപ്പുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും മാത്രം ആശ്രയിക്കുക.

ടാഗുകൾ

MVDkerala factcheck
ഈ വാർത്ത പങ്കുവെക്കുക: