An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 26th March 2026

സ്കൂൾ വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജം






കേരളത്തിലെ സ്കൂളുകളുടെ മധ്യവേനൽ അവധി ഒരു മാസമായി വെട്ടിക്കുറച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണ്. മധ്യവേനൽ അവധി വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസ്. ഔദ്യോഗികമായി അറിയിച്ചു.


മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് സ്കൂൾ അവധി ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജരേഖ ചമച്ചാണ് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്.


സ്കൂൾ അവധി വെട്ടിക്കുറച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ അല്ലാതെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ പാടുള്ളതല്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്  https://education.kerala.gov.in/ സന്ദർശിക്കുക.

ടാഗുകൾ

kerala factcheck
ഈ വാർത്ത പങ്കുവെക്കുക: