An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Saturday, 6th September 2025

പൂക്കളം ഇട്ടതിന് കേസെടുത്തിട്ടില്ല; വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി

ശാസ്താംകോട്ട മുതു പിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓണപ്പൂക്കളം ഇട്ടതിന് പോലീസ് കേസെടുത്തു എന്നാണ് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പോലീസ് അറിയിച്ചു.


 കോടതി വിധിക്കെതിരായി ക്ഷേത്രപരിസരത്ത് കൊടി തോരണങ്ങളും ഫ്ലക്സും പ്രദർശിപ്പിച്ചതിനാണ് എഫ്. ഐ. ആർ നമ്പർ :1555/2025 പ്രകാരം ശാസ്താംകോട്ട പോലീസ് കേസെടുത്തിരിക്കുന്നത്. 


വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.

ടാഗുകൾ

Factcheck onam
ഈ വാർത്ത പങ്കുവെക്കുക: