An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 26th August 2025

സ്‌കൂൾ ഓണാവധി വെട്ടിച്ചുരുക്കുന്നു എന്ന പ്രചാരണം വ്യാജം


ഓണാവധി വെട്ടിച്ചുരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ല. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


ബോധപൂർവ്വം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം വ്യാജസന്ദേശങ്ങൾ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ്.


അതിനാൽ, ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ വെബ്‌സൈറ്റുകളും മറ്റ് ആധികാരിക സ്രോതസ്സുകളും മാത്രം ആശ്രയിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


ഈ വാർത്ത പങ്കുവെക്കുക: