An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Saturday, 16th August 2025

ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ കിറ്റ് എന്ന പ്രചാരണം വ്യാജം


ഓണത്തോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. സംസ്ഥാന സർക്കാർ എല്ലാ അന്ത്യോദയ അന്ന യോജന (AAY) റേഷൻ കാർഡ് ഉടമകൾക്കും മാത്രമാണ് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്.


ഈ കിറ്റുകളുടെ വിതരണം ഓഗസ്റ്റ് 26 മുതൽ ന്യായവില കടകൾ (റേഷൻ കടകൾ) വഴി ആരംഭിക്കും. എല്ലാ വിഭാഗം കാർഡുകളായ AAY, PHH, NPN, NPNS എന്നിവയ്ക്ക് കിറ്റ് വിതരണം നടത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണ്.


അതിനാൽ, എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുമെന്ന പ്രചാരണത്തിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് സർക്കാർ അറിയിച്ചു.


ടാഗുകൾ

Kerala government
ഈ വാർത്ത പങ്കുവെക്കുക: