An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 8th July 2025

സപ്ലൈകോയിൽ ജോലി: വ്യാജ പരസ്യങ്ങൾ സൂക്ഷിക്കുക !



സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് സപ്ലൈകോ ജനറൽ മാനേജർ അറിയിച്ചു.


സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പി.എസ്.സി (PSC) മുഖേനയാണ് നിയമിക്കുന്നത്.താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുൻപ് മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്.


ഔദ്യോഗിക വെബ്‌സൈറ്റ്: www.supplycokerala.com


ഫേസ്ബുക്ക് പേജ്: https://www.facebook.com/Supplycoofficial


ഫോൺ നമ്പർ: 04842205165.

വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

ടാഗുകൾ

Supplyco
ഈ വാർത്ത പങ്കുവെക്കുക: