An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Friday, 7th February 2025

വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ; ഉപഭോക്താക്കൾ വഞ്ചിക്കപ്പെടരുത് 




സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണ വ്യാപകമായി വിപണിയിലെത്തുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയടക്കം പലതിനും കേരളഫെഡ് ഉത്പന്നമായ കേര വെളിച്ചെണ്ണയോട് സാദൃശ്യമുള്ള പേരുകളും പായ്ക്കിംങ്ങും പോലും കണ്ടുവരുന്നുണ്ട്. ഇത്തരം വ്യാജ ബ്രാന്റുകളെ തിരിച്ചറിഞ്ഞ് കേരഫെഡിന്റെ 'കേര 'വെളിച്ചെണ്ണ പോലുള്ള ഒർജിനൽ ബ്രാൻഡുകൾ തന്നെവാങ്ങാൻ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.


പല വ്യാജ വെളിച്ചെണ്ണകളും അവരുടെ ബ്രാൻഡിനു 200മുതൽ 220 രൂപ വിലയിലാണ് വിൽക്കുന്നത്. ഈ വിലക്ക് വെളിച്ചെണ്ണ വിൽക്കാൻ കഴിയില്ലെന്നിരിക്കെ ഇത് മായം ചേർന്ന ബ്രാൻഡുകളാണെന്നും ഇത് വാങ്ങി ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണെന്നതും തിരിച്ചറിയുക. ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളിൽ എത്തിച്ച് ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങൾ കലർത്തി വിപണിയിൽ കുറഞ്ഞ വിലക്ക് വിൽക്കുകയാണ് ഇത് കേരഫെഡിനെപ്പോലെ യഥാർത്ഥ ബ്രാൻഡുകളിലുള്ള ഉപഭോക്തൃ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു. വ്യാജ ഉൽപ്പനങ്ങൾ വാങ്ങി നിരന്തരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നിരവധി പ്രശനങ്ങളെ ഇല്ലാതാക്കാൻ വ്യാജ ഉൽപ്പന്നങ്ങളുടെ കെണികളിൽ വീഴാതിരിക്കാൻ ഉപഭോക്താകള്‍ ശ്രദ്ധിക്കണമെന്നും കേരഫെഡ് അധികൃതര്‍ അറിയിച്ചു


ഈ വാർത്ത പങ്കുവെക്കുക: