An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 11th April 2024

സര്‍ക്കാരിന്റെ പാഠപുസ്തകമെന്ന് വ്യാജ പ്രചരണം


കേരള സര്‍ക്കാരിന്റെ പാഠപുസ്തകം എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് കേരള സര്‍ക്കാരിന്റേത് എന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പുസ്തകത്തില്‍ നിന്നുള്ള പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്യാനും അതിന്റെ സ്രഷ്ടാവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഉടനടി നടപടിയെടുക്കാനും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്.

ഈ വാർത്ത പങ്കുവെക്കുക: