An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 4th April 2024

ഓട്ടോ പെര്‍മിറ്റ് പുതുക്കാന്‍ 300 രൂപ മാത്രം

സംസ്ഥാനത്ത് ഓട്ടോറിക്ഷ പെര്‍മിറ്റ് പുതുക്കാന്‍ ഫീസ് വര്‍ദ്ധിപ്പിച്ചു എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റായ സന്ദേശമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 2013 ഒക്ടോബര്‍ 25 മുതല്‍ 300 രൂപയാണ് ഓട്ടോറിക്ഷ പെര്‍മിറ്റ് പുതുക്കാന്‍ ഈടാക്കുന്ന ഫീസ്. സര്‍വീസ് ചാര്‍ജ് 60 രൂപയടക്കം 360 രൂപയാണ് പെര്‍മിറ്റ് പുതുക്കാന്‍ ഓട്ടോ തൊഴിലാളി മുടക്കേണ്ടത്. തെറ്റായ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പൊതുജനങ്ങളെ പരിഭ്രാന്തരാക്കരുത്.

ഈ വാർത്ത പങ്കുവെക്കുക: