An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 8th February 2024

പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി 1,60,000 രൂപ - സന്ദേശം തെറ്റ്

പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി 1,60,000 രൂപ പ്രധാനമന്ത്രിയുടെ ലഡ്‌ലി ലക്ഷ്മി യോജന പദ്ധതി പ്രകാരം ലഭിക്കുമെന്ന തലക്കെട്ടോടെ ഒരു സന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റായ സന്ദേശമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതിയും നടപ്പാക്കുന്നില്ല. പൊതുജനങ്ങള്‍ വ്യാജസന്ദേശങ്ങളില്‍ ഭ്രമിക്കരുത്, ജാഗ്രത പാലിക്കുക. പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഔദ്യോഗിക സംവിധാനത്തെ മാത്രം ആശ്രയിക്കുക.

ഈ വാർത്ത പങ്കുവെക്കുക: