An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Saturday, 22nd April 2023

പഞ്ചാബ് നാഷണല്‍ ബാങ്ക് ലക്കി ഡ്രോ നടത്തുന്നില്ല

പഞ്ചാബ് നാഷണല്‍ ബാങ്ക് ലക്കി ഡ്രോ നടത്തുന്നുണ്ടെന്നും വിജയികള്‍ക്ക് 6000 രൂപ ലഭിക്കുമെന്നും വ്യക്തമാക്കി ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ സന്ദേശം തികച്ചും തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് ലക്കി ഡ്രോ ഒന്നും തന്നെ നടത്തുന്നില്ല. ഇത്തരത്തിലുളള തെറ്റായ സന്ദേശങ്ങളില്‍ പൊതുജനങ്ങള്‍ ഭ്രമിക്കരുതെന്നും സാമ്പത്തിക തട്ടിപ്പുകളില്‍ ഇരയാകാതെ ശ്രദ്ധിക്കണമെന്നും ഫാക്ട് ചെക്ക് വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഈ വാർത്ത പങ്കുവെക്കുക: