An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 1st February 2024

ലോകസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല



2024ലെ ലോകസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു എന്ന രീതിയിലുളള ഒരു സന്ദേശം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2024 ഏപ്രില്‍ 16ന് ഇന്ത്യയില്‍ ആകെ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉളളടക്കം. എന്നാല്‍ ഈ സന്ദേശം തെറ്റാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു. 2024ലെ ലോകസഭ തെരഞ്ഞെടുപ്പിനുളള തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയതി വാര്‍ത്താസമ്മേളനത്തിലൂടെയാണ് പൊതുജനങ്ങളെ അറിയിക്കുന്നത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്.

ഈ വാർത്ത പങ്കുവെക്കുക: