An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Sunday, 14th May 2023

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റ് അല്ല

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പ്യൂട്ടര്‍ പ്രാവീണ്യ പരീക്ഷ നടത്തിയെന്നും അതിന്റെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി ഒരു ലിങ്ക് സഹിതമുളള സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ഡിവിഷന്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ കാര്യങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റ് - https://ssc.nic.in സന്ദര്‍ശിക്കുക. വ്യജ ലിങ്കുകളില്‍ ക്ലിക് ചെയ്യുകയോ, അവ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

ഈ വാർത്ത പങ്കുവെക്കുക: