An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Wednesday, 13th December 2023

ആഴ്ചയില്‍ മൂന്ന് ദിവസം അവധിയില്ല

രാജ്യത്ത് പല മേഖലകളിലും കമ്പനികള്‍ ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധി ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ രണ്ട് ദിവസത്തെ വീക്കിലി ഓഫിന്റെ കാലം കഴിഞ്ഞെന്നും, ഇനി ആഴ്ചയില്‍ മൂന്ന് അവധിദിനങ്ങള്‍ വരുന്നു എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം പ്രചരിക്കുന്നുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ചിത്രവും സന്ദേശത്തില്‍ കാണാം. എന്നാല്‍ രാജ്യത്തെ തൊഴില്‍ മേഖലയില്‍ വലിയ പരിഷ്‌കാരം വരുന്നതായുള്ള ഈ പ്രചാരണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു.  തൊഴിലാളികള്‍ക്ക് ആഴ്ചയിലെ 3 ദിവസത്തെ അവധി നയം പ്രഖ്യാപിക്കുമെന്ന പേരില്‍ കേന്ദ്ര ധനമന്ത്രിയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലെ തകൃതിയായി നടക്കുന്ന പ്രചാരണം തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം സോഷ്യല്‍മീഡിയയില്‍ അറിയിച്ചു.

ഈ വാർത്ത പങ്കുവെക്കുക: