An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Sunday, 5th November 2023

സമൂഹമാധ്യമ അക്കൗണ്ടുകള്‍ വേരിഫൈ സൗജന്യമാണോ




സമൂഹമാധ്യമ അക്കൗണ്ടുകളായ ഫേയ്‌സ്ബുക്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകള്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നു എന്ന രീതിയില്‍ വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജലിങ്കുകള്‍ ഉള്‍പ്പെടുത്തിയ ടെക്സ്റ്റ് മെസ്സേജ് ആയോ നോട്ടിഫിക്കേഷനായോ ആണ് വരുന്നത്. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവയാണ്. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇത്തരം വ്യാജ  മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് കേരള പോലീസ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

ഈ വാർത്ത പങ്കുവെക്കുക: