ഡോക്ടര്‍, വക്കീല്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ വാഹനങ്ങളില്‍ ലോഗോ പതിപ്പിക്കാന്‍ നിയമപ്രകാരം അനുമതിയുണ്ട്. അതുപോലെ അധ്യാപകര്‍ക്ക് അവരുടെ വാഹനങ്ങളില്‍ ലോഗോ ഉപയോഗിക്കാന്‍ സുപ്രീംകോടതി വിധി ഉണ്ടെന്ന രീതിയില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഇത്തരത്തില്‍ ഒരു വിധിയും സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.