An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 14th December 2023

ഈ ദൃശ്യം കേരളത്തിലേതല്ല




അയ്യപ്പഭക്തനെ ആക്രമിക്കുന്നതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളിലെ ഈ സംഭവം കേരളത്തില്‍ നടന്നതല്ല. കേരളത്തില്‍ നടന്നതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ എപ്പോഴും ജാഗ്രത പുലര്‍ത്തുക. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്, ശിക്ഷാര്‍ഹമാണ്.


ഈ വാർത്ത പങ്കുവെക്കുക: