An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 7th November 2023

ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല - എക്‌സൈസ് വകുപ്പ്

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കൈക്കൂലിയുമായി പിടിയിലായ ഉദ്യോഗസ്ഥന്റെ ദൃശ്യം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. ഇക്കാര്യം വ്യക്തമാക്കി കേരള എക്സൈസ് വിഭാഗം 2023 ഓഗസ്റ്റ് 12ന് എക്‌സില്‍ (പഴയ ട്വിറ്റര്‍) ട്വീറ്റ് ചെയ്തിട്ടുണ്ട്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താതിരിക്കുക, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ് എന്ന തലക്കെട്ടോടെയാണ് കേരള എക്സൈസ് വകുപ്പിന്റെ ട്വീറ്റ്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്ന പെരുമ്പാവൂര്‍ സ്വദേശി ദേഹത്ത് ഒളിപ്പിച്ചുവച്ചിരുന്ന കുഴല്‍പ്പണം എക്സൈസ് പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. തെറ്റായ വാര്‍ത്തകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഈ വാർത്ത പങ്കുവെക്കുക: