An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Wednesday, 20th September 2023

ഇത് തലശ്ശേരി ജനറൽ ആശുപത്രിയല്ല

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചെടിപടലങ്ങൾ പടർന്ന കെട്ടിടം തലശേരി ജനറൽ ആശുപത്രിയുടേത് അല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ രാജീവൻ വ്യക്തമാക്കി. തലശേരി ജനറൽ ആശുപത്രിക്ക് മൂന്ന് നില കെട്ടിടം മാത്രമാണ് ഉളളത്.  അവിടെ ഇത്തരത്തിൽ ജീർണിച്ച കെട്ടിടങ്ങൾ ഇല്ല.  പ്രചരിക്കുന്നത്  നാല് നില കെട്ടിടം തലശ്ശേരി ആശുപത്രിയുടേത് അല്ല. വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.


ഈ വാർത്ത പങ്കുവെക്കുക: