An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 7th February 2023

ട്രായ് KYC റദ്ദാക്കിയെന്നത് വ്യാജ പ്രചാരണം


BSNL ഉപഭോക്താക്കളുടെ KYC ട്രായ് റദ്ദാക്കിയെന്നും 24 മണിക്കൂറിനുളളില്‍ സിം ബ്ലോക്കാവുമെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് BSNL അറിയിച്ചതായി പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. BSNL അത്തരത്തില്‍ ആര്‍ക്കും നോട്ടീസ് നല്‍കിയിട്ടില്ല. സ്വാകാര്യ വിവരങ്ങള്‍ അപരിചിതരുമായി കൈമാറരുത്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തുക.


ഈ വാർത്ത പങ്കുവെക്കുക: