An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Friday, 10th February 2023

ബാങ്ക് അക്കൗണ്ടിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കരുതേ



ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റുമ്പോഴോ, നമ്പര്‍ ഉപയോഗിക്കാതിരിക്കുമ്പോഴോ  വിവരം ബാങ്കുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ബാങ്കിങ് ഇടപാടുകളെക്കുറിച്ചു ഉടന്‍ അലെര്‍ട് മെസ്സേജ് ലഭിക്കാന്‍ നിങ്ങളുടെ ഈ മെയിലും ഫോണ്‍ നമ്പറും ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാറ്റി പുതിയത് എടുക്കുമ്പോഴോ, നമ്പര്‍ ദീര്‍ഘകാലം ഉപയോഗിക്കാതിരിക്കുമ്പോഴോ ശ്രദ്ധിക്കണം. ചിലപ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കാം. ഇക്കാര്യം ബാങ്കുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. തട്ടിപ്പുകളില്‍ നിന്ന് സുരക്ഷിതരാകൂ.

ഈ വാർത്ത പങ്കുവെക്കുക: