An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Monday, 26th December 2022

പെന്‍സില്‍ പാക്കിംഗ് ജോലി: വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന വാഗ്ദാനം തട്ടിപ്പ്



പ്രമുഖ പെന്‍സില്‍ കമ്പനികളില്‍ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന പരസ്യം തെറ്റാണെന്ന് കേരളാ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളില്‍ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കുന്നുണ്ട്. പല പോസ്റ്റുകളിലും പല നമ്പറുകള്‍ ആണ് കോണ്‍ടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. രജിസ്‌ട്രേഷന്‍, ഐഡി കാര്‍ഡ്, കൊറിയര്‍ ചാര്‍ജ് എന്നിവയ്ക്കായാണ് പണം ആവശ്യപ്പെടുന്നത്. ഇത്തരം തട്ടിപ്പുകളില്‍പെടാതെ സൂക്ഷിക്കുക. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ 1930 എന്ന ഹെല്‌പ്ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യുക.


ഈ വാർത്ത പങ്കുവെക്കുക: