An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Saturday, 15th October 2022

കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് പദ്ധതിയില്‍ പുതിയ അപേക്ഷ ക്ഷണിച്ചിട്ടില്ല


റീജിയണല്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് പദ്ധതിയില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുളള പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. നേരത്തെ ഉണ്ടായിരുന്ന പദ്ധതി 2014 ആഗസ്റ്റ് മാസത്തില്‍ അവസാനിച്ചതാണ്. ഇപ്പോള്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നില്ല. നേരത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. നിലവില്‍ ഇല്ലാത്ത ഒരു പദ്ധതിയെക്കുറിച്ച് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്ന് ആര്‍സിസി അറിയിച്ചു.

ഈ വാർത്ത പങ്കുവെക്കുക: